പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് :  ഹിന്ദുഗ്രാമത്തിനു നേരെ ആക്രമണം

Published on: 3:01pm Mon 13 Nov 2017

A- A A+

റാംഗ്പൂരിലെ ഹര്‍ക്കോളി തകുര്‍പ്പരയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്

ധാക്ക: പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പ്രചരണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദുഗ്രാമത്തിനു നേരെ ആക്രമണം. ഫേസ്ബുക്കില്‍ ഒരു വ്യാജ പോസ്റ്റിനെ തുടര്‍ന്നുണ്ടായ കലാപത്തിലാണ് ഗ്രാമത്തിനെ ചുട്ടെരിച്ചത്.  റാംഗ്പൂരിലെ ഹര്‍ക്കോളി തകുര്‍പ്പരയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നവംബര്‍ അഞ്ചിന് ടിറ്റു ചന്ദ്ര റോയ് എന്നയാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു കലാപം. 

തുടര്‍ന്ന് ഷായേലാ ഷാ ബസാറിലെ ജുമാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആയിരക്കണക്കിന് വരുന്ന ഗ്രാമീണര്‍ ഒത്തുകൂടുകയും വിഷയം വന്‍ വിവാദമാക്കി മാറ്റിയ ശേഷം റോഡ് തടയുകയും വാഹനങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. പിന്നീട് ഹോര്‍കോലി താകൂര്‍പുരയില്‍ 20,000 ഓളം മുസ്ലീങ്ങള്‍ വടിയും പന്തവുമൊക്കെയായെത്തി ടിറ്റുവിന്റെ വീട് ഉള്‍പ്പെടെ 20 ലധികം വീടുകള്‍ നശിപ്പിച്ച ശേഷം തീയിടുകയായിരുന്നു. അക്രമം രൂക്ഷമായതോടെ പോലീസിന്റെ ഇടപെടല്‍ ഉണ്ടായതോടെയാണ് ഗ്രാമത്തില്‍ കലാപം ഉണ്ടായത്. സംഭവത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അബു റാഫയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലും ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പോസ്റ്റിട്ടതിന്റെ പേരില്‍ ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. മതഭ്രാന്തന്മാര്‍ ബ്രഹ്മന്‍ബരിയയിലെ നസീര്‍നഗറില്‍ 100 ഹിന്ദു വീടുകള്‍ക്കാണ് അന്ന് തീവെച്ചത്. ബുദ്ധമതക്കാരനായ രസ്രാജ് ദാസ് എന്നയാള്‍ ഇസ്ലാമികതയെ ഫേസ്ബുക്കില്‍ ആക്ഷേപിച്ചെന്നായിരുന്നു ആരോപണം. പിന്നീട് ഇസ്ലാമിക വിരുദ്ധത പ്രചരിപ്പിച്ചത് ഇയാളല്ല എന്ന് തെളിഞ്ഞതോടെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!