ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലിന് രണ്ടാംസ്ഥാനം

Published on: 9:12pm Wed 06 Dec 2017

A- A A+

കമ്പോഡിയയിലെ അംഗോര്‍വത്തിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം

ന്യൂഡല്‍ഹി:  ഇന്ത്യയുടെ അഭിമാന സ്മാരകമായ താജ്മഹലിന് യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയില്‍ പണിത താജ്മഹലിൽ പ്രതിവര്‍ഷം 80ലക്ഷം പേർ സന്ദര്‍ശിക്കുന്നുവെന്നാണ് വിവരം. 

കമ്പോഡിയയിലെ അംഗോര്‍വത്താണ് യുനസ്കോയുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. ചൈനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തും പെറുവിലെ മാച്ചുപിച്ചു നാലാം സ്ഥാനത്തുമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പടെുന്ന ദേശീയ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോകമെമ്പാടുമുള്ള യാത്രികര്‍ക്കിടയില്‍ സര്‍വ്വെ സംഘടിപ്പിച്ചത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!