ആഗോള ഭീകര പട്ടികയിൽ 139 പേർ പാക്കിസ്ഥാനിൽനിന്ന്

Published on: 1:35pm Wed 04 Apr 2018

A- A A+

ഇവരിൽ അധികവും ലഷ്കർ ഇ തോയ്ബയുടെയും ജെയ്ഷെ ഇ മുഹമ്മദിന്‍റെയും പ്രവർത്തകരാണ്

യുണൈറ്റഡ് നേഷൻസ്: ആഗോള ഭീകരരുടെ പുതിയ പട്ടിക ഐക്യരാഷ്ട്രസഭ രക്ഷാസമിതി പുറത്തുവിട്ടു. പാക്കിസ്ഥാനിൽനിന്ന് 139 ഭീകരരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ അധികവും ലഷ്കർ ഇ തോയ്ബയുടെയും ജെയ്ഷെ ഇ മുഹമ്മദിന്‍റെയും പ്രവർത്തകരാണ്.

ഭീകരവാദികളെ പാക്കിസ്ഥാൻ സഹായിക്കുന്നുവെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണക്കുന്നതാണ് യുഎന്നിന്‍റെ പുതിയ റിപ്പോർട്ട്. വിവിധി രാജ്യങ്ങളിൽ നിന്നുള്ള ഭീകരർ പാക്കിസ്ഥാനിൽ താമസിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ഭീകരാക്രണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയ്ദിനെയും ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദാവൂദിന് നിരവധി വ്യാജ പാസ്പോർട്ടുകളുള്ളതായും കറാച്ചിയിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!