എന്താണ് സിറിയയില്‍ നടക്കുന്നത് ? കരളലിയിപ്പിക്കുന്ന യഥാര്‍ത്ഥ ജീവിതം പങ്കുവച്ച്‌ 15കാരന്‍

Published on: 1:38pm Mon 05 Mar 2018

A- A A+

നവമാധ്യമങ്ങളും വിഷയം ഏറ്റത്തോടെയാണ് ഇത് ഇത്രയധികം ആളുകള്‍ എതിര്‍പ്പുമായി രംഗത്ത് എത്തുന്നത്

സിറിയയില്‍ റഷ്യയും സിറിയന്‍ സൈന്യവും നടത്തുന്ന ആക്രമണത്തെക്കുറിച്ച്‌ വലിയ എതിര്‍പ്പുകളാണുള്ളത്. നവമാധ്യമങ്ങളും വിഷയം ഏറ്റത്തോടെയാണ് ഇത് ഇത്രയധികം ആളുകള്‍ എതിര്‍പ്പുമായി രംഗത്ത് എത്തുന്നത്.

ഇത്തരത്തില്‍ പ്രതികരണങ്ങള്‍ക്ക് കാരണമായ ഒരു കുട്ടിയുടെ ട്വിറ്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നു. കിഴക്കന്‍ സിറിയയിലെ ഗൗട്ടയില്‍ താമസിക്കുന്ന 15 വയസ്സുകാരനായ മുഹമ്മദ് നജീമാണ് ട്വിറ്റുകളുമായി സിറിയയിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സ്വന്തം നഗരമുള്‍പ്പെടുന്ന റഷ്യയും സിറിയന്‍ സൈന്യവും നടത്തുന്ന വ്യോമാക്രമണത്തിന്റെയും അതില്‍ നാശനഷ്ടം വന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

2017 ഡിസംബര്‍ ഏഴിനാണ് ഈ ബാലന്‍ ആദ്യ വീഡിയോ ദൃശ്യം പങ്കുവച്ചത്. സിറിയയില്‍ വച്ച്‌ നടക്കുന്നതിന്റെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് കാണിക്കുവാനാണ് എന്ന് പറഞ്ഞായിരുന്നു നജീമിന്റെ ട്വിറ്റുകള്‍ തുടങ്ങിയത്.

നേരത്തെ മുതല്‍ സിറിയക്ക് മേല്‍ ആക്രമണം നടത്തുന്നുണ്ടെങ്കിലും ദമാക്കസിന് പുറത്തേക്ക് ആക്രമണം പോയത് ജനുവരി തുടക്കം മുതല്‍ക്കാണ്. പിന്നീട് നടന്ന ആക്രമണത്തില്‍ 346 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 878 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.