2021 ലെ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയില്‍ നിന്ന് വേദി മാറ്റാന്‍ ഐസിസി നീക്കം 

Published on: 4:07pm Sat 10 Feb 2018

A- A A+

എന്നിരുന്നാലും ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനായി മറ്റു വേദികളുടെ സാധ്യതകള്‍ പരിശോധിക്കാന്‍ ഐസിസി മാനേജ്മെന്റ് വിഭാഗത്തോടു നിര്‍ദേശിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: 2021 ചാമ്പ്യന്‍സ് ട്രോഫിയുടെ വേദി ഇന്ത്യയില്‍നിന്നു മാറ്റാന്‍ ഐസിസി നീക്കം. ചാമ്പ്യന്‍ഷിപ്പിന് നികുതി ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വേദി ഇന്ത്യക്കു പുറത്തേക്കു മാറ്റാന്‍ ഐസിസി ശ്രമം നടത്തുന്നത്. ബിസിസിഐക്കു കനത്ത തിരിച്ചടി നല്‍കുന്നതാണ് ഐസിസിയുടെ പുതിയ തീരുമാനം. 

വേദി മാറ്റാന്‍ ആലോചനയുണ്ടെങ്കിലും നികുതി ഇളവിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഐസിസി അറിയിച്ചു. എന്നിരുന്നാലും ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനായി മറ്റു വേദികളുടെ സാധ്യതകള്‍ പരിശോധിക്കാന്‍ ഐസിസി മാനേജ്മെന്റ് വിഭാഗത്തോടു നിര്‍ദേശിച്ചിട്ടുണ്ട്. 

ഐസിസിയില്‍ അടുത്തിടെ പൂര്‍ണ അംഗത്വ പദവി ലഭിച്ച അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ വര്‍ധനവ് വരുത്തുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്. 2011 ലെ ലോകകപ്പ് വരെ കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2016 ല്‍ ിന്ത്യയില്‍ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ നികുതി ഇളവ് നല്‍കുന്നത് പിന്‍വലിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!