എ​ൻ​ജി​ൻ ത​ക​രാ​ർ ഇ​ൻ​ഡി​ഗോ​യു​ടെ 47 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

Published on: 11:46am Tue 13 Mar 2018

A- A A+

സ​മാ​ന ത​ക​രാ​ർ ക​ണ്ടെ​ത്തി​യ ഗോ​എ​യ​റും മൂ​ന്നു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ​യു​ടെ 47 വി​മാ​ന​ങ്ങ​ൾ എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കി. സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​ൻ‌​ഡി​ഗോ​യു​ടെ എ​ട്ട് എ320 ​നി​യോ എ​യ​ർ​ക്രാ​ഫ്റ്റി​ലെ എ​ൻ​ജി​നു​ക​ൾ​ക്കാ​ണു ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. സ​മാ​ന ത​ക​രാ​ർ ക​ണ്ടെ​ത്തി​യ ഗോ​എ​യ​റും മൂ​ന്നു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. 

ചൊ​വ്വാ​ഴ്ച​ത്തെ 47 ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഇ​ൻ​ഡി​ഗോ വെ​ബ്സൈ​റ്റി​ലെ വാ​ർ​ത്താ കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, പാ​റ്റ്ന, ശ്രീ​ന​ഗ​ർ, ഭു​വ​നേ​ശ്വ​ർ, അ​മൃ​ത്സ​ർ, ശ്രീ​ന​ഗ​ർ, ഗോ​ഹ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!