പങ്കാളിയുമായി വഴക്കൊഴിവാക്കാൻ 5 തന്ത്രങ്ങൾ

Published on: 6:23pm Wed 11 Oct 2017

A- A A+

ഒന്നിച്ചുള്ള ഉറക്കം എല്ലാ വഴക്കിനും പരിഹാരമാമാകും . പിറ്റേന്ന് ഉണരുമ്പോൾ  എല്ലാ പിണക്കങ്ങളും അവസാനിക്കുകയും ചെയ്യും.

ഇണക്കമെന്നതുപോലെതന്നെ എല്ലാ ബന്ധങ്ങളിലും വഴക്കും പ്രധാനമാണ്. എന്നാൽ , അതിരുവിട്ടു പോകുന്ന ചില വഴക്കുകൾ  ബന്ധത്തെ വഷളാക്കുവാൻ കഴിവുള്ളവയാണ്.

പങ്കാളിയുമായി വഴക്കൊഴിവാക്കുവാനുള്ള 5 തന്ത്രങ്ങൾ ചുവടെ 

എണ്ണിത്തുടങ്ങാം 

ക്ഷമയില്ലായ്മ, ദേഷ്യം എന്നിവയാണ് ഒട്ടുമിക്ക വഴക്കുകൾക്കും   പ്രധാനകാരണം. ആരെങ്കിലുമൊരാൾ അല്പ്പമൊന്ന് ക്ഷമിച്ചാൽ അതൊഴിവാക്കാം.

ഇഷ്ടമില്ലാത്തതൊന്ന് പങ്കാളിയിൽനിന്ന് കേട്ടാലും ഒരു നിമിഷം ക്ഷമിക്കുക. മനസിനെ നിയന്ത്രിച്ച് നിർത്താനായി ഒന്ന് മുതൽ പത്തുവരെയോ തിരിച്ചോ എണ്ണുക 

സ്റ്റോപ്പ് സിഗ്‌നൽ

ഒരു വഴക്ക് മൂർദ്ധന്യാവസ്ഥയിലെത്തിക്കാതെ  ആരെങ്കിലും ഒരാൾ മുൻകൈയെടുത്ത് ഒരു സ്റ്റോപ്പ് സിഗ്‌നൽ നല്കുക. അംഗവിക്ഷേപം കൊണ്ടോ ചലനങ്ങളിലൂടെയോ ഒരു തമാശയിയൂടെയോ വിഷയം മാറ്റുക.

മറവിയെന്ന വില്ലൻ

ബർത്ത്  ഡേ ആനിവേഴ്‌സറി എന്നിവ മറക്കുന്നത് വലിയ ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്. ഒന്നുകിൽ ആ ദിവസങ്ങൾക്ക് പ്രത്യേകം റിമൈന്ഡറുകൾ വയ്ക്കുക ഓർമ്മ പിശക് കാരണം മറന്നുവെങ്കിൽ ഒരു സർപ്രൈസ് ഗിഫ്റ്റിലൂടെ ഉടനെ അതു തിരുത്തുക.

എൻ്റെ സ്വന്തം

എന്ത് വലിയ വഴക്കു നടക്കുമ്പോഴും ഓർക്കു ക തനിക്ക് മുന്നിലിരിക്കുന്നത് ലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തിയാണെന്ന്. സ്‌നേഹത്തോടെയുള്ള ഒരു വാക്ക്, ഒരു കെട്ടിപ്പിടുത്തം അവ തന്നെ ധാരാളം വലിയ ഏതു  വഴക്കും തീർക്കാൻ 


കിടപ്പറ:  നോ വഴക്ക് സോൺ 

ദിവസം മുഴുവൻ വഴക്കിട്ടാലും ഉറങ്ങും മുമ്പ് അതെങ്ങനെയും പരിഹരിച്ചിരിക്കണം. ചെറിയ പിണക്കങ്ങൾ  സെക്‌സ് കൂടുതൽ  ആസ്വദിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒന്നിച്ചുള്ള ഉറക്കം എല്ലാ വഴക്കിനും പരിഹാരമാമാകും . പിറ്റേന്ന് ഉണരുമ്പോൾ  എല്ലാ പിണക്കങ്ങളും അവസാനിക്കുകയും ചെയ്യും.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!