ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം; എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Published on: 3:19pm Tue 13 Mar 2018

A- A A+

സി.ആര്‍.പി.എഫിന്റെ വാഹനം സ്ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സസുകമ ജില്ലയില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. കിസ്താരാമിന് സമീപമാണ് ആക്രമണം നടന്നത്. സി.ആര്‍.പി.എഫ് 212 ബറ്റാലിയനില്‍ പെട്ടവരാണ് ആക്രമണത്തിനിരയായത്. ബസ്താര്‍ ഡിവിഷനിലെ കിസ്താരാം വനമേഖലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സി.ആര്‍.പി.എഫിന്റെ വാഹനം സ്ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു.

പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. പതിനൊന്ന് ദിവസം മുന്‍പാണ് സംസ്ഥാനത്ത് സേന നടത്തിയ നക്സല്‍ വേട്ടയില്‍ 10 പേരെ വകവരുത്തിയിരുന്നു. ഇതിന് തിരിച്ചടിയാണ് ഇന്നത്തെ ആക്രമണമെന്ന് കരുതുന്നു. ആറു മാസം മുന്‍പ് 25 സി.ആര്‍.പി.എഫ് ജവാന്മാരെ നക്സലുകള്‍ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുക്മയില്‍ നടന്ന ആക്രമണത്തില്‍ 12 സി.ആര്‍.പി.എഫുകാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!