ഗജേന്ദ്ര ചൗഹാന്‍ പുറത്ത് : പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി അനുപം ഖേര്‍ 

Published on: 3:58pm Wed 11 Oct 2017

ഫയൽചിത്രം

A- A A+

പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേര്‍ എത്തുന്നു

ന്യൂഡല്‍ഹി : പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേര്‍ എത്തുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ചെയര്‍മാനായിരുന്ന ഗജേന്ദ്ര കുമാറിന്റെ നിയമനം വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നത്.  സീരിയലുകളില്‍ ചെറുവേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന ഗജേന്ദ്ര ചൗഹാന്‍ ബി.ജെ.പി പിന്തുണയുള്ളത് കൊണ്ട് മാത്രം ഇത്രയും വലിയൊരു സ്ഥാപനത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ശക്തമായ പ്രതിഷേധം തുടര്‍ന്നപ്പോഴും രാജിവയ്ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ കാലവധി അവസാനിച്ചിരുന്നുവെങ്കിലും ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്ന ചൗഹാന് പകരം അനുപം ഖേര്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നുവെന്ന വാര്‍ത്ത തികച്ചും അപ്രതീക്ഷിതമായാണ് എത്തിയിരിക്കുന്നത്. എന്നാല്‍ തന്നെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതല്ലെന്നും കാലാവധി കഴിഞ്ഞതിനാലാണ് മാറ്റം ഉണ്ടായതെന്നുമാണ് ഗജേന്ദ്ര ചൗഹാന്‍ അറിയിച്ചിരിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ്, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ അനുപം എന്തുകൊണ്ടും യോഗ്യനാണെന്നും അദ്ദേഹത്തിന് ഇത്തരമൊരു സ്ഥാനം നല്‍കിയതിന് പ്രധാനമന്ത്രിക്കും സ്മൃതി ഇറാനിക്കും നന്ദി പറയുന്നുവെന്നുമാണ് ഖേറിന്റെ ഭാര്യയും ബി.ജെ.പി എം.എല്‍.എയുമായ കിരണ്‍ ഖേര്‍ വിഷയത്തില്‍ പ്രതികരിച്ചത്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!