ആസിയാനില്‍ മോഡി - ട്രംപ് കൂടിക്കാഴ്ച : തീവ്രവാദത്തെ ചെറുക്കാന്‍  ഒന്നിച്ച് 

Published on: 4:45pm Mon 13 Nov 2017

A- A A+

വികസനവും സഹകരണവും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു

മനില : ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വികസനവും സഹകരണവും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഭീകരതയും സുരക്ഷാ പ്രശ്‌നങ്ങളും വാണിജ്യ വ്യാപാര ബന്ധങ്ങളും  ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനിക സാന്നിധ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നുവെന്നാണ് സൂചന. ഇന്ത്യ-യു.എസ് ബന്ധം വളരുകയാണെന്നും ഏഷ്യയുടെയും മനുഷ്യകുലത്തിന്റേയും ഭാവി കാലത്തിനു വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മോഡി പറഞ്ഞു.
 
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!