ആസിയാനില്‍ രാമായണ നൃത്ത ശില്‍പ്പം അരങ്ങേറി : കലാകാരന്‍മാരെ അഭിനന്ദിച്ച് നരേന്ദ്ര മോഡി

Published on: 3:36pm Mon 13 Nov 2017

A- A A+

'രാമ ഹരി' എന്ന പേരില്‍ സംഗീത നൃത്ത ശില്‍പ്പമായാണ് രാമായണം ആസിയാനില്‍ ഫിലിപ്പെന്‍സ് കലാകാരന്‍മാര്‍ അവതരിപ്പിച്ചത്

മനില : ആസിയാന്‍ ഉച്ചക്കോടിയുടെ ഉദ്ഘാടന വേദിയില്‍ രാമായണ നൃത്ത ശില്‍പ്പം അവതരിപ്പിച്ച ഫിലിപ്പെന്‍സ് കലാകാരന്‍മാരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. രാമായണം ആസിയാന്‍ രാജ്യങ്ങളില്‍ പ്രശസ്തമാണെന്നും രാമായണകഥയുമായി രംഗത്തെത്തിയ മുഴുവന്‍ കലാകാരന്‍മാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

'രാമ ഹരി' എന്ന പേരില്‍ സംഗീത നൃത്ത ശില്‍പ്പമായാണ് രാമായണം ആസിയാനില്‍ ഫിലിപ്പെന്‍സ് കലാകാരന്‍മാര്‍ അവതരിപ്പിച്ചത്. ആസിയാന്‍ ഉച്ചക്കോടിയില്‍ നൃത്തശില്‍പ്പം അരങ്ങേറിയത് നമ്മുടെ സംസ്‌കാരവും പൈത്യകവും എത്രത്തോളം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നതിന്റെ തെളിവാണെന്നും  മോഡി പറഞ്ഞു.

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!