നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

Published on: 6:39pm Tue 05 Dec 2017

A- A A+

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലമാണ് ആര്‍.കെ.നഗര്‍

ചെന്നൈ : ആര്‍.കെ.നഗര്‍ മണ്ഡലത്തിലേക്കുളള നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി നാമനിര്‍ദേശ പത്രിക നല്‍കിയ നടന്‍ വിശാലിന് തിരിച്ചടി. വിശാല്‍ നല്‍കിയ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. നാമനിര്‍ദേശ പത്രികയില്‍ സംഭവിച്ച പിഴവിന്റെ അടിസ്ഥാനത്തിലാണ് വിശാലിന്റെ പത്രിക തള്ളിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ നല്‍കിയ ആള്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയതാണ് പത്രിക തളളിയതിന് കാരണമായി അറിയുന്നത്.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലമാണ് ആര്‍.കെ.നഗര്‍. തമിഴ്‌നാട്ടിലെ  പ്രധാന പാര്‍ട്ടികളുടെ ഒന്നും പിന്തുണ തേടാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുവാനായിരുന്നു വിശാല്‍ തീരുമാനിച്ചിരുന്നത്. ഒരിക്കലും രാഷ്ട്രീയക്കാരനാകുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് സാധാരണക്കാരനായാല്‍ മതിയെന്നുമായിരുന്നു വിശാല്‍ നേരത്തെ പറഞ്ഞിരുന്നത്. തനിക്ക് ആര്‍.കെ.നഗറിന്റെ ശബ്ദമാകണമെന്നും മുഴുനീള  രാഷ്ട്രീയ പ്രവര്‍ത്തകനാകാനല്ല ജനങ്ങളുടെ പ്രതിനിധിയാവാനാണ് ആഗ്രഹിക്കുന്നതെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു.

  


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!