ആഞ്ജലീന ജോളിയെ ജീവിതത്തിലേയ്ക്ക് തിരികെ വേണം: ബ്രാഡ് പിറ്റ്

Published on: 4:24pm Fri 11 Aug 2017

A- A A+

ഇനി മദ്യം കൈകൊണ്ട് തൊടില്ല എന്ന തീരുമാനം എടുക്കാൻ കാരണം ആഞ്ജലീനയെ ജീവിതത്തിലേയ്ക്ക് തിരികെ വേണം എന്നതായിരുന്നു

അഭിനയവും മദ്യവും ലഹരിയായിരുന്നു ബ്രാഡ് പിറ്ററിന്. ജീവിതത്തില്‍ വലിയ വില നല്‍കേണ്ടിവന്നിട്ടും മദ്യപാനം നിര്‍ത്താന്‍ ബ്രാഡ് പിറ്റ് ഒരുക്കമായിരുന്നില്ല. ഒടുവില്‍ ഇനി മദ്യം കൈകൊണ്ട് തൊടില്ല എന്ന തീരുമാനം എടുത്തു കാരണം മറ്റൊന്നുമല്ല. ആഞ്ജലീന ജോളിയെ ജീവിതത്തിലേയ്ക്ക് തിരികെ വേണം.

ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞു കഴിയുന്ന ആഞ്ജലീന ബ്രാഡ് പിറ്റുമായി വീണ്ടും ഒന്നിക്കാന്‍ സമ്മതം മൂളിയോ എന്നറിയില്ല. വിവാഹമോചനത്തിനായി 2016ല്‍ ആഞ്ജലീന ജോളി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ ഹര്‍ജിയുമായി മുന്നോട്ടു പോകേണ്ടെന്ന തീരുമാനത്തിലാണ് ആഞ്ജലീന എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷമായി വിവാഹമോചന ഹര്‍ജിയില്‍ യാതൊരു തുടര്‍നടപടികളും ആഞ്ജലീന സ്വീകരിച്ചിട്ടുമില്ല.

ബ്രാഡ് പിറ്റ് മദ്യപാനം നിര്‍ത്തിയതാണ് ആഞ്ജലീനയെ വിവാഹമോചനത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. ഇക്കാര്യം ആഞ്ജലീന തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു കുടുംബം പുലര്‍ത്താന്‍ പ്രാപ്തിയുണ്ടെന്ന് തോന്നുപക്ഷം ബ്രാഡ് പിറ്റിനൊപ്പം ജീവിക്കാന്‍ ഒരുക്കമാണെന്ന് ആഞ്ജലീന പറഞ്ഞതായി അവരോട് അടുപ്പമുള്ളവര്‍ സൂചിപ്പിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മദ്യപാനം ഉപേക്ഷിക്കാനുള്ള ബ്രാഡ് പിറ്റിന്റെ തീരുമാനവും വിവാഹമോചനത്തില്‍ നിന്ന് ആഞ്ജലീനയുടെ തീരുമാനവും കൂട്ടിവായിക്കുന്നത്. കുട്ടികളെയോര്‍ത്താണ് ഇരുവരും വിവാഹമോചന തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ് മക്കളാണ് ഇവര്‍ക്കുള്ളത്.