അതിരപ്പിള്ളി വിഷയം: കുഴഞ്ഞ് മറിഞ്ഞ് കോണ്‍ഗ്രസ്

Published on: 4:41pm Sat 12 Aug 2017

A- A A+

അതിരപ്പിള്ളി വിഷയം കോണ്‍ഗ്രസിലും കുഴഞ്ഞ് മറിയുമകയാണ്. പദ്ധതി വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സഭയ്ക്കുള്ളിലും പുറത്തും സ്വീകരിച്ചതെങ്കില്‍ ഇതിനെ തള്ളുകയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷം. പദ്ധതിയുടെ കാര്യത്തില്‍ അഭിപ്രായ സമന്വയത്തോടെ മുന്നോട്ട് പോകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി വേണ്ടെന്നാണ് യു.ഡി.എഫ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഉമ്മന്‍ ചാണ്ടി നിലപാട് ആവര്‍ത്തിയ്ക്കുകയാണെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മയപ്പെടുത്തിയുള്ള പ്രതികരണമായിരുന്നു കെ.പി.സി.സി പ്രസിഡന്റിന്റേത്. 

അതിരപ്പിള്ളി വിഷയം കോണ്‍ഗ്രസിലും കുഴഞ്ഞ് മറിയുമകയാണ്. പദ്ധതി വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സഭയ്ക്കുള്ളിലും പുറത്തും സ്വീകരിച്ചതെങ്കില്‍ ഇതിനെ തള്ളുകയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  അഭിപ്രായ സമന്വയമുണ്ടാക്കി പദ്ധതിയുമായി മുന്നോട്ട് പോകണമെന്നാണ് തന്റെ നിലപാടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

മ്മന്‍ ചാണ്ടിയുടെ നിലപാടിനെ കെ.പി.സി.സി പ്രസിഡന്റ് എം എം ഹസനും പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല. പദ്ധതി വേണ്ടെന്ന പാര്‍ട്ടിയുടെ നിലപാട് എം എം ഹസന്‍ ആവര്‍ത്തിക്കുബോള്‍ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടാല്‍ ഇത് ചര്‍ച്ച ചെയ്യാമെന്നും ഹസന്‍ പറയുന്നു. പാര്‍ട്ടി നിലപാട് തന്നെയാണ് ഉമ്മന്‍ ചാണ്ടി പങ്കുവെച്ചതെന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

ഉമ്മന്‍ ചാണ്ടിയെ കെ മുരളീധരനും പിന്തുണച്ചു.  അതിരപ്പിള്ളി പദ്ധതി വേണമെന്നാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ വി. എം സുധീരന്‍ പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചതോടെയാണ് പാര്‍ട്ടി ഇതിനെപിന്തുണച്ച് രംഗത്തെത്തിയിരുന്നത്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!