പുരുഷന്റെ ഒരു രാത്രിയ്ക്ക് വിലയിട്ട സ്ത്രീ

Published on: 2:09pm Thu 12 Oct 2017

ഫയൽചിത്രം

A- A A+

അഭിനവ ഫെമിനിസ്റ്റുകളെ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം അവരെല്ലാം പ്രശസ്തിക്കു വേണ്ടിയാണ് ഫെമിനിസ്റ്റുകളായി നടിക്കുന്നതെന്നു അഭിപ്രായപ്പെട്ടു.

സ്ത്രീക്ക് വിലയിട്ട പുരുഷന്മാരുടെ കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട് എന്നാല്‍ ബൈജു കുഴിമറ്റത്തിന് പറയാനുള്ളത് തനിക്കു ഒരു രാത്രിക്കു വിലയിട്ട സുന്ദരിയുടെ കഥയാണ്.  ആഗ്രാ കോട്ടയില്‍ ഷാജഹാന്റെ മുറിയിലെ കണ്ണാടി ലെന്‍സില്‍ തെളിഞ്ഞ നേപ്പാളി സുന്ദരി. അവള്‍ക്കൊപ്പം ഒരു രാത്രി ശരീരവും ലഹരികളും പങ്കുവെച്ചു രാവിലെ  ഉണര്‍ന്നപ്പോള്‍ കാണുന്നത് കട്ടിലിനരികെ തനിക്കായി അവള്‍ വെച്ചിട്ടുപോയ കുറച്ചു നോട്ടുകളാണത്രെ. തന്റെ പുരുഷത്വത്തിനൊരു അപമാനമായിരുന്നെങ്കിലും ആ സ്ത്രീ തന്നെയാണ് ബാബു കുഴിമറ്റത്തിന്റെ ജീവിതത്തിലെ മറക്കാനാകാത്ത സ്ത്രീ.

പ്രശസ്ത എത്തുകാരനായ ബാബു കുഴിമറ്റം മംഗളം ടിവിയിലെ എന്റെ ജീവിതത്തിലെ സ്ത്രീ എന്ന പരിപാടിയിലാണ് തന്റെ ജീവിതത്തെ സ്വാധീനിച്ച സ്ത്രീകളെപ്പറ്റി വാചാലനായത്. അഭിനവ ഫെമിനിസ്റ്റുകളെ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം അവരെല്ലാം പ്രശസ്തിക്കു വേണ്ടിയാണ് ഫെമിനിസ്റ്റുകളായി നടിക്കുന്നതെന്നു അഭിപ്രായപ്പെട്ടു. മാധവികുട്ടിയെപ്പോലെയോ അജിതയെപ്പോ ലെയോ ഉള്ള സ്ത്രീപക്ഷ വാദികളെ ഈ കാലത്തു കാണാനേയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീയും പുരുഷനും തമ്മില്‍ പ്രകൃതി നല്‍കിയ മാറ്റങ്ങളല്ലാതെ മറ്റൊന്നുമില്ലായെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്ത്രീയുടെ നഗ്നത പുറമെ പ്രകടമാക്കുന്ന  വസ്ത്രങ്ങള്‍ ധരിക്കുന്നതു പുരുഷനില്‍ തീര്‍ച്ചയായും വികാരങ്ങളുണര്‍ത്തും എന്ന് തുറന്നു പറയുന്നു. ലെഗ്ഗിങ്‌സ് ധരിക്കുന്ന സ്ത്രീകള്‍ക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ ഒരു പരാമര്‍ശം പണ്ട് വിവാദമായിരുന്നു.

സെക്സ് എന്നത് പ്രണയത്തിനാല്‍ ഉണ്ടാകുന്ന ക്രിയയാണെന്നും പ്രണയമില്ലാത്ത സെക്സ് അത്രമേല്‍ മനോഹരമാകില്ലായെന്നും ഒരേതാളത്തിലെത്താന്‍ അതിനാകില്ലയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ഒരിക്കലും കണ്ണുനീര്‍തുള്ളി മാത്രമല്ല അവള്‍ എന്നും ശക്തിസ്ത്രോതസ്സാണ് എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ചതിക്കുവാനും വഞ്ചിക്കുവാനും പുരുഷനേക്കാള്‍ മിടുക്കുള്ളവരാണ് സ്ത്രീകള്‍  എന്നും കൂട്ടിച്ചേര്‍ത്തു.

ബാബു കുഴിമറ്റത്തിന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം.  

 

Related Topic

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!