ഷൂട്ടിങ്ങിനിടെ  ബിഗ് ബിയ്ക്ക് പരുക്ക്

Published on: 3:48pm Sat 12 Aug 2017

A- A A+

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് പരിക്കേറ്റത്

ബച്ചന് തുല്ല്യം ബച്ചന്‍ മാത്രമേയുള്ളു.  ബിഗ് ബി സിനിമകളോട് കാണിക്കുന്ന ആത്മാര്‍ഥത ഒരു വലിയ മാതൃകയാണ് പുതു തലമുറയ്ക്ക്.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് പരിക്കേറ്റത്. പരിക്കേറ്റതിന് ശേഷവും ബച്ചന്‍ ഷൂട്ടിങ്ങ് മുടക്കാതെ അഭിനയം തുടര്‍ന്നു. വാരിയെല്ലില്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേല്‍ക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം ടീനിന്റെ ചിത്രീകരണത്തിനിടയിലും ബച്ചന് വാരിയെല്ലിന് പരിക്കേറ്റിരുന്നു. 1983ല്‍ കൂലിയെന്ന ചിത്രത്തില്‍ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ബച്ചന്‍ ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേയ്ക്കും സിനിമയിലേയ്ക്കും തിരിച്ചുവന്നത്. 

ആമിര്‍ ഖാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും മൂക്കുത്തിയും കമ്മലുമൊക്കെ ചേരുമെന്ന് തെളിയിച്ച ചിത്രത്തിലെ ആമിറിന്റെ സ്‌റ്റൈല്‍ തരംഗമായിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!