യാത്രക്കാരുമായ പോയ ബസില്‍ തീ പടര്‍ന്നു

Published on: 3:58pm Sat 12 Aug 2017

A- A A+

യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരുക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിന് തീ പിടിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം. വാഹനത്തില്‍ 43 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരുക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 

ബസിന്റെ എഞ്ചിന്‍ ഭാഗത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കര്‍ണാടകയില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തി ബസ് പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലും സമാനമായ രീതിയില്‍ ഐരാവത് ബസ്സില്‍ തീപിടുത്തമുണ്ടായിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!