ഉത്തേജക മരുന്ന് ഉപയോഗം: യൂസഫ് പഠാന് ബിസിസിഐയുടെ വിലക്ക്

Published on: 2:19pm Tue 09 Jan 2018

A- A A+

അഞ്ച് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

മുംബൈ: ക്രിക്കറ്റ് താരം യൂസഫ് പഠാന് ബിസിസിഐയുടെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പഠാനെ ബിസിസിഐ വിലക്കിയത്. അഞ്ച് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ അശ്രദ്ധയാണ് ഇത്തരമൊരു കുരുക്കില്‍ അകപ്പെടാന്‍ കാരണമെന്നാണ് സൂചന.

ടെര്‍ബ്യൂട്ടലൈന്‍ എന്ന നിരോധിത വസ്തു അടങ്ങിയ ബ്രോസീത്ത് എന്ന മരുന്ന് കഴിച്ചതാണ് യൂസഫിന് വിനയായത്. മുന്‍ കൂട്ടി അനുമതി വാങ്ങാതെ ടെര്‍ബ്യൂട്ടലൈന്‍ അടങ്ങിയ മരുന്ന് കഴിക്കാന്‍ കളിക്കാര്‍ക്ക് അനുമതിയില്ല. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബറോഡ ടീമിലേക്ക് പത്താനെ പരിഗണിക്കരുതെന്ന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!