അരവിന്ദ് സ്വാമി-തൃഷ ചിത്രം 'സതുരംഗവേട്ടൈ 2'; ടീസര്‍ പുറത്തിറങ്ങി

Published on: 2:56pm Fri 11 Aug 2017

A- A A+

വിക്രം വേദാ എന്ന ചിത്രത്തിലൂടെ അമ്പരപ്പിക്കുന്ന വിജയമാണ് വിജയ് സേതുപതി-മാധവന്‍ കൂട്ടുകെട്ട് മലയാളത്തില്‍ നേടിയത്

വിജയ്, സൂര്യ, കാര്‍ത്തി ചിത്രങ്ങള്‍ സമീപകാലത്ത് തിരിച്ചടി നേരിട്ടപ്പോഴും മലയാളം ബോക്‌സ് ഓഫീസില്‍ ജനപ്രീതി നേടിയ താരമാണ് വിജയ് സേതുപതി. വിക്രം വേദാ എന്ന ചിത്രത്തിലൂടെ അമ്പരപ്പിക്കുന്ന വിജയമാണ് വിജയ് സേതുപതി-മാധവന്‍ കൂട്ടുകെട്ട് മലയാളത്തില്‍ നേടിയത്. ഇപ്പോഴിതാ സതുരംഗവേട്ടൈ 2 എന്ന ചിത്രവും തമിഴിനൊപ്പം മലയാളം ബോക്‌സ് ഓഫീസിലും കരുത്തറിയിക്കാനെത്തുകയാണ്.

ഛായാഗ്രാഹകന്‍ നട്ടി എന്ന നടരാജ് നായകനായി എച്ച് വിനോദിന്റെ സംവിധാനത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് സതുരംഗവേട്ടൈ. തട്ടിപ്പുവിദ്യകളിലൂടെ എളുപ്പം പണം നേടാന്‍ ശ്രമിക്കുന്ന നായകകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. പ്രതിനായക സ്വഭാവമുള്ള കേന്ദ്രകഥാപാത്രമായി രണ്ടാം ഭാഗത്തിലെത്തുന്നത് അരവിന്ദ് സ്വാമിയാണ്. ത്രൃഷയാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ എച്ച് വിനോദിന്റെ തിരക്കഥയില്‍ എന്‍. വി നിര്‍മ്മല്‍കുമാറാണ് സതുരംഗവേട്ടൈ സെക്കന്‍ഡ് സംവിധാനം ചെയ്തിരിക്കുന്നത്. അജിത്, സൂര്യ എന്നിവരെ ആയിരുന്നു രണ്ടാം ഭാഗത്തിനായി വിനോദ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ഈ ശ്രമം വിജയിച്ചില്ല.

നടനും സംവിധായകനുമായ മനോബാലയാണ് സതുരംഗവേട്ടൈ രണ്ടാം ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. കെ.ജി വെങ്കിടേഷ് ക്യാമറയും അശ്വമിത്ര സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സെപ്തംബറിലാണ് റിലീസ്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!