ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആദിത്യ നാഥിനും മോഡിക്കും എം.എ ബേബിയുടെ വിമര്‍ശനം

Published on: 4:08pm Sat 12 Aug 2017

A- A A+

ഗൊരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് നരേന്ദ്രമോദിയുടെ സ്വച്ഛഭാരതമെന്ന് എം.എ ബേബി

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ മരണമടഞ്ഞ സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും, നരേന്ദ്രമോഡിക്കും സി.പി.എം പോളിറ്റബ്യൂറോ അംഗം എം. എ ബേബിയുടെ വിമര്‍ശനം.  തന്റെ ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന്റെ പ്രതികരണം നടത്തിയിരിക്കുന്നത്. 
ഗൊരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് നരേന്ദ്രമോദിയുടെ സ്വച്ഛഭാരതം: ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വമാണ് ഈ ദുരന്തത്തിന് കാരണമെന്നും എം.എ ബേബി പറയുന്നു