സുപ്രീം കോടതിയിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍

Published on: 6:09pm Fri 12 Jan 2018

A- A A+

സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു മാസമായി ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ജസ്റ്റിസുമാര്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍ തന്നെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണമുന്നയിച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. ഇന്നത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും. ഇത് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിക്കെതിരെ ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്കൊണ്ട് ഉപകാരപ്പെടൂവെന്നും കെ.ജി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു മാസമായി ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ജസ്റ്റിസുമാര്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നീ ജഡ്ജിമാരായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!