ജെഡിയുവിന്റെ മുന്നണിമാറ്റം; തോളിലിട്ട മേല്‍മുണ്ട് താഴെ വീണു പോകുന്നത് പോലെ: ഹസന്‍

Published on: 7:06pm Fri 12 Jan 2018

A- A A+

യു.ഡി.എഫ് കാണിച്ച മര്യാദ ജെ.ഡി.യു തിരിച്ചു കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ജെ.ഡി.യുവിന്റെ മുന്നണി മാറ്റം  യു.ഡി.എഫിന് യാതൊരു നഷ്ടവുമുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് എം.എം ഹസന്‍. തോളിലിട്ട മേല്‍മുണ്ട് താഴെ വീണു പോകുന്നത് പോലെ മാത്രമാണതെന്നും ഹസന്‍ പറഞ്ഞു. മുന്നണി വിടാനുള്ള ജെ.ഡി.യു തീരുമാനം വിശ്വാസ വഞ്ചനയും അവസരവാദവുമാണ്. യു.ഡി.എഫിന് അവകാശപ്പെട്ട രാജ്യസഭ സീറ്റ് സ്വര്‍ണ്ണ താലത്തില്‍ എല്‍.ഡി.എഫിന് നല്‍കിയാണ് ജെ.ഡി.യു മുന്നണി വിടുന്നത്.

യു.ഡി.എഫ് കാണിച്ച മര്യാദ ജെ.ഡി.യു തിരിച്ചു കാണിച്ചില്ലെwന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഹകരിച്ചതു കാരണമാണ് രാജ്യസഭാംഗം രാജിവെച്ചതെന്ന അവരുടെ വിശദീകരണം വിചിത്ര വാദമാണ്. അവരുടെ അവസരവാദപരമായ തീരുമാനം സി.പി.എമ്മും പാഠമാക്കണമെന്നും ഹസന്‍ വ്യക്തമാക്കി.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!