എന്‍സിപി യോഗത്തില്‍ ബഹളം : കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് നേതാക്കള്‍

Published on: 4:26pm Tue 14 Nov 2017

A- A A+

അതേ സമയം ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടേ എന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പീതാബരന്‍ മാസ്‌റ്റര്‍ അടക്കമുളളവര്‍ യോഗത്തില്‍ പറഞ്ഞത്

കൊച്ചി : കായല്‍ കൈയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യവുമായി  എന്‍സിപി യോഗത്തില്‍ ബഹളം. തോമസ് ചാണ്ടി രാജി വെക്കുകയാണ് ഉചിതമെന്ന ഹൈക്കോടതി പരാമര്‍ശം വന്നതിനുശേഷം ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ അദ്ദേഹത്തിനെതിരെയുളള നിലപാട്  അറിയിച്ചത്.

മുന്നണി ബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോവുന്നത്.ഘടക കക്ഷികള്‍പോലും ചാണ്ടിക്കെതിരെ എതിരഭിപ്രായം പറയുന്ന സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്നു തന്നെയാണ് യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്.

അതേ സമയം ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വം  തീരുമാനമെടുക്കട്ടേ എന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് പീതാബരന്‍ മാസ്‌റ്റര്‍ അടക്കമുളളവര്‍ യോഗത്തില്‍ പറഞ്ഞത്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!