പുള്ളിക്കാരന്‍ സ്റ്റാറാ ആദ്യ ടീസര്‍ പുറത്തിറങ്ങി

Published on: 4:32pm Tue 08 Aug 2017

A- A A+

എഫ്.ടി.എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ബക്രീദ്-ഓണം റിലീസായ 'പുളളിക്കാരന്‍ സ്റ്റാറാ' നിര്‍മിച്ചിരിക്കുന്നത്

മമ്മൂട്ടി ചിത്രം 'പുളളിക്കാരന്‍ സ്റ്റാറാ'യുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവരും  പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിര്‍വഹിച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. എഫ്.ടി.എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ബക്രീദ്-ഓണം റിലീസായ 'പുളളിക്കാരന്‍ സ്റ്റാറാ' നിര്‍മിച്ചിരിക്കുന്നത്

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!