വിവാദങ്ങള്‍ക്ക് നടുവില്‍ വിവരാവകാശത്തിന്റെ പന്ത്രണ്ടാം വര്‍ഷം 

Published on: 4:04pm Thu 12 Oct 2017

ഫയൽചിത്രം

A- A A+

ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട നിയമമായി വ്യാഖ്യാനിക്കപ്പെടുമ്പോഴും അറിയാനുളള അവകാശത്തെ തളര്‍ത്തുന്ന നടപടികളാണ് രാജ്യത്തിന്റെ ബാക്കി പത്രം

വിവരാവകാശ നിയമം നടപ്പില്‍ വന്നിട്ട് ഇന്നു 12 വര്‍ഷം തികയുന്നു.ലോകത്ത് തന്നെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട നിയമമായി വ്യാഖ്യാനിക്കപ്പെടുമ്പോഴും അറിയാനുളള അവകാശത്തെ തളര്‍ത്തുന്ന നടപടികളാണ് രാജ്യത്തിന്റെ ബാക്കി പത്രം.2005 ഒക്ടോബര്‍ 12നാണു വിവരാവകാശ നിയമം നടപ്പിലായത്.

തിരുവനന്തപുരത്ത് പുന്നന്‍ റോഡിലുളള സംസ്ഥാന വിവരാകാശ കമ്മീഷണറുടെ ഓഫീസ് പോലും ഒഴിയേണ്ട അവസ്ഥയാണിപ്പോള്‍്.മന്ദിരം ഒഴിയണമെന്ന് മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നഗരവികസന വകുപ്പ് ഉത്തരവിട്ടിരുന്നു.മന്ദിരത്തില്‍ കമ്മീഷന്‍ തുടരണോ വേണ്ടയോ എന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ കേസ് തുടരുകയാണ്.

്സംസ്ഥാനത്ത് അഞ്ചു വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവുകളും നികത്തിയിട്ടില്ല. ആകെയുളളത് മുഖ്യ വിവരാവകാശ കമ്മീഷണര്‍ മാത്രം.വിവരാവകാശവുമായി ബന്ധപ്പെട്ട പരാതികളുടെ രേഖാമൂലമുളള വിവരം സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുമില്ല.വിവിധ വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമാക്കാത്തതാണ് ഇതിനു കാരണം. 2013 മുതല്‍ ഈ പ്രകിയ നടക്കുന്നില്ല.ഇക്കാര്യങ്ങള്‍ തേടി നല്‍കിയ അപേക്ഷയില്‍ വിവരാവകാശ കമ്മീഷണറുടെ ഓഫീസില്‍ നിന്നു ലഭിച്ച മറുപടിയിലാണ് സംസ്ഥാനത്ത് വിവരാവകാശം നിഷേധിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതായി വെളിവാകുന്നത്.

സംസ്ഥാനത്ത് വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷകളില്‍ 13,615 എണ്ണത്തില്‍ തീര്‍പ്പുണ്ടാക്കിട്ടില്ല.ഈ വര്‍ഷം ജ്ൂലൈ 31 വരെയുളള കണക്കാണിത് .രാജ്യത്ത് ഇക്കാലയളവില്‍ കൊല്ലപ്പെട്ടത് 66 വിവരാവകാശ പ്രവര്‍ത്തകരാണ്. വിവിധ കാലഘട്ടങ്ങളില്‍ 159 പേര്‍ ആക്രമണത്തിനിരയായി. 

വിവരാവകാശത്തിന്റെ പരിധിയില്‍പ്പെടാത്ത കൂടുതല്‍ വകുപ്പുകള്‍ പുറത്തു പോകുന്ന സാഹചര്യവും വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. സഹകരണ സംഘങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതാണ് ഒടുവിലത്തേത്.ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ശിക്ഷണ നടപടികള്‍, ജഡ്ജിമാരുടെ ചികില്‍സാ ചെലവുകള്‍, ജഡ്ജിമാരുടെ സ്വത്തുക്കള്‍ എന്നിവയും വിവരാവകാശ പ്രകാരം അപേക്ഷിച്ചാല്‍ ലഭ്യമാവുകയില്ല.

മന്ത്രിസഭാ തീരുമാനങ്ങളുമായി ബന്ധപ്പെടുന്ന രേഖകളും വിവരാകാശത്തിന്റെ പരിധിയില്‍ നിന്നും ഈ സര്‍ക്കാര്‍ പുറത്താക്കിയത് വിവാദമായിരുന്നു.ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയുളള 70 ശതമാനം അഴിമതി കേസുകളും പുറത്തു കൊണ്ടു വന്നതു വിവരാകാശ നിയമത്തില്‍ നിന്നു ലഭിച്ച രേഖകള്‍ തെളിവാക്കിയാണ.് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കക്ഷികള്‍ ആയുധമാക്കുന്നതും വിവരാകാശ രേഖകളാണ്. 

കടപ്പാട് : മംഗളം ദിനപത്രം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!