അഭയകേന്ദ്രത്തിലും ശില്‍പയ്ക്ക് അഭയമില്ല 

Published on: 3:34pm Thu 12 Oct 2017

ഫയൽചിത്രം

A- A A+

ലെസ്ബിയന്‍ എന്നാരോപിച്ചാണ് ശില്‍പ എന്ന പത്തൊന്‍പതുകാരിയെ ശ്രീചിത്ര ഹോമില്‍ നിന്ന് പുറത്താക്കുന്നത്

ലെസ്ബിയന്‍ എന്നാരോപിച്ചാണ് ശില്‍പ എന്ന പത്തൊന്‍പതുകാരിയെ ശ്രീചിത്ര ഹോമില്‍ നിന്ന് പുറത്താക്കുന്നത്. കൂടെ താമസിക്കുന്ന പെണ്‍കുട്ടികളോട് അടുത്തിടപഴകുന്നതും സംസാരിക്കുന്നതും സ്വര്‍ഗ്ഗാനുരാഗമാണെന്ന് ആരോപിച്ചാണ് ഒരു കാലത്ത് തനിക്ക് സുരക്ഷ ഒരുക്കിയ അതേ വീട്ടില്‍ നിന്ന് ഒരു രാത്രി ശില്‍പ കുടിയിറക്കപ്പെടുന്നത്. അഭയ സ്ഥാനം നഷ്ടപ്പെട്ട് ആശ്രയിക്കാന്‍ പോലും ആരുമില്ലാതെ തലചായ്ക്കാന്‍ പോലും ഒരിടമില്ലാതെ വിധിയോട് പൊരുതുകയാണ് ശില്‍പ്പയിപ്പോള്‍. തനിക്ക് നേരിടേണ്ടി വന്ന മൗലികാവകാശ ലംഘനത്തെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും ശില്‍പ മനസ് തുറക്കുകയാണ് മംഗളം ടി.വിയിലെ മാരിവില്‍ പോലെ മനസിജര്‍ എന്ന പരിപാടിയിലൂടെ. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ അവതാരകയായെത്തുന്ന പരിപാടി ഇന്ന് രാത്രി 7.30 ന്.