ഞാന്‍ വഞ്ചിക്കപ്പെട്ടു, ജോലി വേറെ, ശമ്പളമില്ല, പണത്തിനു വേണ്ടി മറ്റു ചില ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു: കൊടുങ്ങല്ലൂരിലെ യുവതിയുടെ ആത്മഹത്യക്കു പിന്നില്‍ വിദേശത്ത് എത്തിച്ച ഏജന്റോ?

Published on: 3:43pm Thu 07 Dec 2017

A- A A+

കൊടുങ്ങല്ലൂര്‍: ബെഹ്റിനിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല.

കൊടുങ്ങല്ലൂര്‍: ബെഹ്റിനിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യ ജിനി (30)യെയാണു കഴിഞ്ഞ ദിവസം ബെഹ്റിനില്‍ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്യൂട്ടിഷന്‍ ജോലിക്കെന്നു പറഞ്ഞ് ജിനിയില്‍ നിന്നു രണ്ടരലക്ഷം രൂപ വാങ്ങി ഈ വര്‍ഷം ജൂലൈയിലായിരുന്നു ചാലക്കുടി കൊമ്പൊടിഞ്ഞമാക്കല്‍ മിനി ജിനിയെ ബഹ്റനില്‍ കൊണ്ടു പോയത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള ജോലിയായിരുന്നില്ല ജിനിക്കു ലഭിച്ചത്. ഹോട്ടലിലാണ് ഇവര്‍ക്കു ജോലി ലഭിച്ചത്. നാലുമക്കള്‍ ഉള്ള കുടുംബത്തില്‍ ഭര്‍ത്തവിന്റെ വരുമാനം തികയാത്തതു മൂലമാണ് ജിനി പലരില്‍ നിന്നും പണം കടം വാങ്ങി ബെഹ്റിനില്‍ പോയതെന്നു പറയുന്നു. 

അവിടെ എത്തിയപ്പോള്‍ പറഞ്ഞ ജോലിയും പറഞ്ഞു ശമ്പളവുമായിരുന്നില്ല ഇവര്‍ക്കു ലഭിച്ചത്.  മാത്രമല്ല പണത്തിനു വേണ്ടി മറ്റു ചില ജോലികളും ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോഴാണു ജിനി ജീവിതം അവസാനിപ്പിച്ചത് എന്നു പറയുന്നു. മരണത്തിനു തൊട്ടു മുമ്പ് ബെഹ്റിനിലുള്ള സഹോദരഭാര്യയേയും മനമയിലുള്ള സുഹൃത്തിനെയും വിളിച്ചു താന്‍ മരിക്കാന്‍ പോകുകയാണ് എന്നു പറഞ്ഞു. കാര്യം അന്വേഷിച്ചപ്പോള്‍ താന്‍ വഞ്ചിക്കപ്പെട്ടു എന്നായിരുന്നു ജിനി പറഞ്ഞത്. ഇരുവരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ജിനി ഇതു കൂട്ടാക്കിയില്ല.

സംശയം തോന്നിയ സഹോദര ഭാര്യ ഉടന്‍ ജിനി താമസിക്കുന്ന  ഫ്ലാളാറ്റില്‍ എത്തി എങ്കിലും വിളിച്ചിട്ടു വാതില്‍ തുറന്നില്ല. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ ജിനി തൂങ്ങി മരിച്ച നിലയിലായിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം ജിനിയുടെ മൃതദേഹവമായി നാട്ടില്‍ എത്തിയതു മിനിയാണ്. തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ നിന്നു ഹൈദരബാദിലേയ്ക്കു പോകാന്‍ ശ്രമിച്ച മിനിലെ തന്ത്രപൂര്‍വം മരണവീട്ടിലേയ്ക്ക് എത്തിക്കുകയായിരുന്നു. മരണവീട്ടില്‍ കൊണ്ടു വന്ന ശേഷം ഒരുമുറിയില്‍ മിനിയെ പൂട്ടിയിട്ട ബന്ധുക്കള്‍ ജിനിയുടെ മരണകാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പരസ്പര വിരുദ്ധമായ മറുപടി പറഞ്ഞ ഇവരേ ബന്ധുക്കള്‍ പോലീസിനെ വിളിച്ചുവരുത്തി കൈമാറി.

Related Topic

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!