സുന്‍ജ്വാനിലെ സൈനിക ക്യാമ്ബ് ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്താന്‍

Published on: 9:34am Mon 12 Feb 2018

A- A A+

കഴിഞ്ഞ ദിവസം ജമ്മുവിലെ സൈനിക ക്യാമ്ബില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു ജവാന്മാരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരിലെ സുന്‍ജ്വാനിലെ സൈനിക ക്യാമ്പ് ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് പാകിസ്താന്‍. ആസൂത്രിത പ്രചാരണം നടത്തി പാകിസ്താനെതിരെ മനഃപൂര്‍വം യുദ്ധഭ്രാന്ത് സൃഷ്ടിക്കുകയാണെന്നും ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തി വിവരങ്ങള്‍ മനസിലാക്കുന്നതിനു മുമ്ബ് ഇന്ത്യ നിരുത്തരവാദപരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി.

അന്വേഷിച്ച് ഉറപ്പുവരുത്താതെ നിരുത്തരവാദപരമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇന്ത്യയുടെ സ്ഥിരം സ്വഭാവമാണെന്ന് പാക് വക്താവ് ആരോപിച്ചു.ഇന്ത്യയുടെ ആരോപണങ്ങള്‍ പാകിസ്താനെ മനഃപൂര്‍വം കരിവാരിതേക്കുന്നതിനാണെന്ന് അന്താരാഷ്ട്ര സമൂഹം മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ജമ്മുവിലെ സൈനിക ക്യാമ്ബില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു ജവാന്മാരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു.


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!