മകന്റെ മൃതദേഹവുമായി മലേഷ്യയില്‍ കുടുങ്ങിയ മാതാവിന് സഹായഹസ്തവുമായി സുഷമാ സ്വരാജ്

Published on: 4:20pm Fri 12 Jan 2018

A- A A+

മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ട്വിറ്ററിലൂടെ ഇവരുടെ സുഹൃത്തായ രമേശ് കുമാര്‍ സുഷമ സ്വരാജിനോട് ആവശ്യപ്പെടുകയായിരുന്നു

ന്യൂഡല്‍ഹി: മകന്റെ മൃതദേഹവുമായി മലേഷ്യന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ അമ്മയ്ക്ക് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേയ്ക്ക് പോകുന്നതിനിടയിലാണ് ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് ചെന്നൈ സ്വദേശിനിയുടെ മകന്‍ കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ട്വിറ്ററിലൂടെ ഇവരുടെ സുഹൃത്തായ രമേശ് കുമാര്‍ സുഷമ സ്വരാജിനോട് ആവശ്യപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ 30,000 റിങ്കിറ്റാണ് ആവശ്യപ്പെട്ടതെന്ന് രമേശ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ഇതിനു മറുപടിയായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നും അമ്മയ്ക്ക് തുണയായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടെന്നും സുഷമ സ്വരാജ് ട്വീറ്റിലൂടെ അറിയിച്ചു. ദുഃഖത്തില്‍ പങ്കുചേരുന്നതായും സുഷമ സ്വരാജ് അറിയിച്ചിട്ടുണ്ട്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നിരവധിപേരാണ് മന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!