അവസാന മത്സരത്തിനായി ഉസൈന്‍ ബോള്‍ട്ട് നാളെ കളത്തിലിറങ്ങും  

Published on: 5:48pm Sat 12 Aug 2017

A- A A+

400  മീറ്റര്‍  റിലേ ഇനത്തിലാണ് ബോള്‍ട്ട് മത്സരിക്കുന്നത്

ജമൈക്കന്‍ ഇതിഹാസ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ അവസാന മത്സരത്തിനായി ഇറങ്ങും. 400  മീറ്റര്‍  റിലേ ഇനത്തിലാണ് ബോള്‍ട്ട് മത്സരിക്കുന്നത്. ഈ മത്സരത്തോടെ കായിക കരിയറിനോട് ഒളിമ്പിക്‌സ് ചാമ്പ്യനായ ബോള്‍ട്ട് യാത്ര പറയുകയാണ്. ഇന്ന് നടന്ന റിലേ ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനം നേടി ജമൈക്ക ഫൈനല്‍ ഉറപ്പിച്ചു. വ്യക്തിഗത ഇനത്തില്‍ 100 മീറ്ററില്‍ ബോള്‍ട്ടിനെ മറികടന്ന യുഎസ് താരം ജസ്റ്റിന്‍ ഗാറ്റ്‌ലിനും സംഘവും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. നാളെ പുലര്‍ച്ചെയാണ് ഫൈനല്‍ മത്സരം.