ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാന്‍

Published on: 5:39pm Sat 06 Jan 2018

A- A A+

1. ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പനേരം വെളളത്തിലിട്ടശേഷം വറുത്താല്‍ നല്ല സ്വാദ് കിട്ടും. 
2.  ഓംലറ്റിന് നല്ല മൃദുത്വം കിട്ടാന്‍ മുട്ട പതപ്പിച്ചശേഷം അല്‍പ്പം പാലോ, വെളളമോ ചേര്‍ക്കുക.
3.  പൂരിക്ക് കുഴയ്ക്കുന്ന മാവില്‍ നാലോ,അഞ്ചോ,കഷണം റൊട്ടി വെളളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞു ചേര്‍ക്കുക. പൂരി വളരെ മൃദുവും സ്വാദിഷ്ടവുമായിരിക്കും. 
4.  ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്പം പഞ്ചസാര ചേര്‍ത്താല്‍ സ്വാദ് കൂടും.
5.  തക്കാളി കൂടുതല്‍ രൂചികരമാകാന്‍ പാകം ചെയ്യുമ്പോള്‍ അല്‍പം പഞ്ചസാര ചേര്‍ക്കുക.
6. പാന്‍ നന്നായി ചൂടായതിനു ശേഷം  ഭക്ഷണപദാര്‍ഥങ്ങള്‍ വറക്കുക. 
7.  സീഫുഡ്, ചിക്കന്‍ എന്നിവ ഫ്രൈ ചെയ്യുമ്പോള്‍ ബ്രൗണ്‍ നിറം ലഭിക്കാന്‍ പാകം ചെയ്യുന്നതിനു മുന്‍പ് അല്പം പഞ്ചസാര ചേര്‍ക്കുക. 
8. മസാലപ്പൊടികള്‍,കറിവേപ്പില എന്നിവ എണ്ണയില്‍ മൂപ്പിച്ചശേഷം തിളപ്പിച്ചാല്‍ സ്വാദ് കൂടും.
9. മല്ലിയില, റോസ്‌മേരി, ഒറിഗാനോ എന്നിവയൊക്കെ ഭക്ഷണം പാകം ചെയ്തതിനു  ശേഷം ചേര്‍ക്കുക.
10. ഇഞ്ചിയും, ഉളളിയും ചേര്‍ക്കുന്ന ഭക്ഷണമാണെകില്‍ എല്ലാ പച്ചക്കറുകളും അരിഞ്ഞതിനുശേഷം അവ അരിയുക.മണവും രുചിയും നിലനിര്‍ത്താം

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!