സോഫ്റ്റ് വെയർ വിദേശ കമ്പനിയുടേത്; ആധാര്‍ വിവരങ്ങള്‍ പുറത്തുപോകില്ല; അതീവ സുരക്ഷിതമെന്ന് യുഐഡിഎഐ സുപ്രീംകോടതിയില്‍

Published on: 5:24pm Thu 22 Mar 2018

A- A A+

ഇന്നലെ പ്രസന്റേഷനുള്ള അനുമതിയും മകാടതിയില്‍ നിന്ന് ലഭിച്ചിരുന്നു

ന്യൂഡല്‍ഹി: ആധാര്‍ സോഫ്റ്റ് വെയർ വിദേശ കമ്പനിയുടെതെന്ന് യുഐഡിഎഐ സുപ്രീംകോടതിയില്‍. ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്വെയര്‍ വിദേശ കമ്പനിയുടേതാണെന്നും എന്നാല്‍ ഈ കാരണം കൊണ്ട് വിവരങ്ങള്‍ പുറത്തുപോകില്ലെന്നും യുഐഡിഎഐ കോടതിയില്‍ വ്യക്തമാക്കി. ആധാറിന്റെ വിവരങ്ങള്‍ ചോര്‍ത്തുക അസാധ്യമാണെന്നും, പ്രപഞ്ചം നിലനില്‍ക്കുവോളം വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്നും കോടതിയില്‍ വാദിച്ചു.

സോഫ്വെയര്‍ വിദേശ കമ്പനിയില്‍ നിന്നാണെങ്കിലും സെര്‍വര്‍ ഇന്ത്യയുടേതാണെന്നും ഒരു ഏജന്‍സിയും ഇതുവരെ വിവരങ്ങള്‍ക്കായി സമീപിച്ചിട്ടില്ലെന്നും സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ആധാറിനായി ജാതി, മതം എന്നീ വിവരങ്ങള്‍ ശേഖരിക്കുന്നില്ല, പൗരന്റെ അനുമതിയില്ലാതെ വിവരങ്ങള്‍ ശേഖരിക്കില്ലെന്നും സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൗരന്റെ ആധാര്‍ വിവരങ്ങള്‍ കൈമാറുമെന്നും കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതിയില്‍ ആധാര്‍ സുരക്ഷയെ സംബന്ധിച്ച പവര്‍ പോയിന്റ് അവതരണത്തിലാണ് ഇക്കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചത്. ആധാര്‍ വിവരങ്ങള്‍ എങ്ങനെയാണ് കൃത്യമായി സൂക്ഷിക്കുന്നതെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിക്കാമെന്ന് യുഐഡിഎഐ ചെയര്‍മാന്‍ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു. ഇതിനായി ഇന്നലെ പ്രസന്റേഷനുള്ള അനുമതിയും മകാടതിയില്‍ നിന്ന് ലഭിച്ചിരുന്നു.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.വിവരങ്ങള്‍ ചോരാതിരിക്കാന്‍ കൃത്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കേസില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ആധാര്‍ കുറയ്ക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിവരങ്ങള്‍ ചോരില്ലെന്ന് സര്‍ക്കാര്‍ വാദിച്ചിരിക്കുന്നത്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ സ്വകാര്യത ആധാര്‍ വിവര ശേഖരണത്തിലൂടെ ലംഘിക്കപ്പെടുന്നുവെന്നും, വിവരങ്ങള്‍ സുരക്ഷിതമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. ഇതിന് ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയത്. 2016 ല്‍ ആധാര്‍ നിയമം വരുന്നതിനു മുമ്ബു തന്നെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മുമ്ബ് ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോയെന്നും, വിവരങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നും കോടതി ഇന്നലെ ആരാഞ്ഞു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!