യുവ നടി അഹാന ക്യഷ്ണകുമാറിന്റെ മ്യൂസിക്കല്‍ ആല്‍ബം പുറത്തിറങ്ങി

Published on: 3:15pm Wed 11 Oct 2017

A- A A+

അഹാനയും വര്‍ക്കി ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാന്‍ഡും ചേര്‍ന്നാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചത്.

പ്രശസ്ത നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയുടെ മ്യൂസിക്കല്‍ ആല്‍ബം 'വിസ്‌പ്പേര്‍സ് ആന്‍ഡ് വിസില്‍സ്' സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി.ബാഹുബലി നായിക അനുഷ്‌ക്കാ ഷെട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മ്യൂസിക്ക് വീഡിയോ പുറത്തിറക്കിയത്.അഹാനയ്ക്കും ടീമിനും ആശംസകള്‍ നേര്‍ന്നാണ് അനുഷ്‌ക്ക ഈ വീഡിയോ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്.

'കാട്രേ എന്‍ വാസല്‍ വന്താല്‍,കാട്രിന്‍ മൊഴി,തുടങ്ങിയ തമിഴ് ഗാനങ്ങളും,'കാറ്റേ നീ വീശരുതിപ്പോള്‍' എന്ന മലയാള ഗാനവുമാണ് ആല്‍ബത്തില്‍ ഇവര്‍ പാടിയിരിക്കുന്നത്. അഹാനയും വര്‍ക്കി ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാന്‍ഡും ചേര്‍ന്നാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചത്.ശ്യാമപ്രസാദ് എം.എസ്  ആണ്  ഈ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.  

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!