നടിക്കെതിരായ ആക്രമണം : ചോര്‍ന്നത് കുറ്റപത്രത്തിന്റെ കരട്

Published on: 12:06pm Thu 07 Dec 2017

A- A A+

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനുണ്ട് മൊബൈല്‍ ഫോണിനായി അന്വേഷണം തുടരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ചോര്‍ന്നത് യഥാര്‍ത്ഥ കുറ്റപത്രമല്ല എന്ന് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കുറ്റപത്രത്തിനു പകരം  ചോര്‍ന്നത് കുറ്റപത്രത്തിന്റെ കരടാണ്. ഒരു മാസം മുന്‍പ് തയ്യാറാക്കിയ കരട് കുറ്റപത്രം ഡി.ജി.പി ഓഫീസിലേക്കും മറ്റും അയച്ചിരുന്നു ഇതാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.യഥാര്‍ത്ഥ കുറ്റപത്രത്തില്‍ പാരഗ്രാഫ് തിരിച്ച് നമ്പര്‍ ഇട്ടിട്ടില്ല എന്നാല്‍ കരട് കുറ്റപത്രത്തില്‍ ഇത് ചെയ്തിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമിക പരിശോധനക്കായി തയാറാക്കിയ  കരട് കുറ്റപത്രം മാത്രമാണ് ചോര്‍ന്നതു അത് അന്വേഷണ സംഘത്തില്‍ നിന്നല്ല മറിച്ചു പോലീസ് ഉന്നതറില്‍ നിന്നുമാണ് ചോര്‍ന്നതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനുണ്ട് മൊബൈല്‍ ഫോണിനായി അന്വേഷണം തുടരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.