നിവിന്റെ കുഞ്ഞു വാവയെ ഒക്കത്തിരുത്തി നടി പാര്‍വതി: എന്താണെന്നു മനസിലായോ

Published on: 7:08pm Thu 04 Jan 2018

A- A A+

കുഞ്ഞു ട്രിസയെ ഒക്കത്ത് ഇരുത്തിയ പാര്‍വതിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു

ന്യൂ ഇയര്‍ ആഘോഷിക്കുന്ന പാര്‍വതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിവിന്റെ കുഞ്ഞു മാലാഖ റോസ് ട്രിസക്കൊപ്പമായിരുന്നു ഇത്തവണ പാര്‍വതിയുടെ ന്യൂ ഇയര്‍? ആദ്യമായാണു കുഞ്ഞു ട്രീസയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കഴിഞ്ഞ മേയ് 25 നാണു റോസ് ട്രിസയുടെ ജനനം.

ഇതിനു പിന്നാലെ ആദ്യമായി നിവിന്‍ മകള്‍ക്കു മിനി കൂപ്പര്‍ കാര്‍ സമ്മാനിച്ചതും വാര്‍ത്തയായിരുന്നു. ഇത്തവണ നിവിന്റെ കുടുംബത്തോടൊപ്പം പുതുവര്‍ഷാഘോഷത്തില്‍ നടി പാര്‍വതിയും ഉണ്ടായിരുന്നു. ഒപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും കുടുംബവും, നടനും അവതാരകനുമായ മിഥുന്‍ രമേശും കുടുംബവും എത്തിരുന്നു. കുഞ്ഞു ട്രിസയെ ഒക്കത്ത് ഇരുത്തിയ പാര്‍വതിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!