കരിക്കിന്‍ വെളളം കുടിക്കൂ... ആരോഗ്യം സംരക്ഷിക്കൂ

Published on: 12:51pm Sat 25 Nov 2017

A- A A+

പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില്‍ ഒന്നാണ് നാളികേരത്തിന്റെ വെളളം. ചൂടുകാലത്ത് മാത്രമല്ല ക്ഷീണം മാറാന്‍ എപ്പോഴും കരിക്കിന്‍ വെളളം കുടിക്കുന്നത് നല്ലതാണ്.

ആന്റി ഓക്‌സിഡന്‍സും ധാതുക്കളും എല്ലാം അടങ്ങിയ കരിക്കിന്‍ വെളളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാകാനും, പല രോഗങ്ങളെയും ഒഴിവാക്കാനും ഡോക്ടര്‍മാര്‍ വരെ നിര്‍ദ്ദേശിക്കുന്ന ഒന്നാണ്.

തൊലിയുടെ തിളക്കം വര്‍ദ്ധിക്കുന്നതിനും ആന്തരികാവയവങ്ങളുടെ ശുദ്ധീകരണത്തിനും കരിക്കിന്‍ വെളളം നല്ലതാണ്.

1. മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കും, വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് 7 ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ കരിക്കിന്‍ വെളളം കുടിക്കുന്നതിലൂടെ സാധ്യമാകും. ഒപ്പം മൂത്രം കടന്നു പോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെളളത്തിന്റെ ഗുണഫലങ്ങളില്‍ ഒന്നാണ്.

2. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുവാനും മോണ സംബന്ധമായ അസുഖങ്ങളെ ചെറുക്കുവാനും ശുദ്ധമായ കരിക്കിന്‍ വൈളളത്തിലൂടെ സാധ്യമാകും.

3. കരിക്കിന്‍ വെളളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും, ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സഹായിക്കും.

4. ദിവസവും രാവിലെ കരിക്കിന്‍ വെളളമോ നാളികേരത്തിന്റെ വെളളമോ കുടിക്കുന്നത് ഇലക്‌ട്രോ ലൈറ്റുകള്‍ ധാരാളം ഉളളില്‍ ചെല്ലുന്നതിന് സഹായിക്കും. ഇതു വഴി ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കുകയും മാനസിക സമ്മര്‍ദ്ദം കുറയുകയും ചെയ്യും.

5. ഗര്‍ഭണികള്‍ കരിക്കിന്‍ വെളളം കുടിക്കുന്നതിലൂടെ പ്രതിരോധ ശക്തി വര്‍ദ്ധിക്കും.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!