ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു

Published on: 2:47pm Tue 13 Feb 2018

A- A A+

ഇവരെ രക്ഷിക്കുന്നതിനാ‍യി കിണറ്റിലിറങ്ങിയ ജിത്തു എന്ന യുവാവിനും ശ്വാസ തടസ്സം അനുഭവപ്പെട്ടു

ആലപ്പുഴ: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ‍യിലെ മണ്ണഞ്ചേരിയിലാണ് സംഭവം. കിണര്‍ വൃത്തി‍യാക്കി കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ കിണറ്റിലിറങ്ങി‍യതാണ് ഇവര്‍. 14 അടി‍യിലധികം താഴ്ച‍യുള്ള കിണറിന്റെ അടിത്തട്ടില്‍ ശ്വാസം ലഭിക്കാത്തതാണ് മരണകാരണം.

മണ്ണഞ്ചേരി സ്വദേശികളാ‍യ അമല്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കുന്നതിനാ‍യി കിണറ്റിലിറങ്ങിയ ജിത്തു എന്ന യുവാവിനും ശ്വാസ തടസ്സം അനുഭവപ്പെട്ടു. തുടര്‍ന്ന് മൂന്നു പേരെ‍യും ആശുപത്രിയിലെത്തിച്ചെങ്കിലും അമലിന്റെയും ഗിരീഷിന്റെയും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി‍യിലുള്ള ജിത്തു അപകടനില തരണം ചെയ്തു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!