ഇസ്രായേല്‍ വിരുദ്ധ നിലപാടില്‍ അത്യപ്തി : യുനെസ്‌ക്കോയില്‍ നിന്ന് അമേരിക്ക പിന്‍മാറി

Published on: 8:24pm Thu 12 Oct 2017

A- A A+

യു.എസ് വിദേശകാര്യ മന്ത്രാലയമാണ് രാജ്യം യുനെസ്‌ക്കോയില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചത്.

വാഷിംഗ് ടണ്‍ : ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍  സ്വീകരിക്കുന്നതിനാല്‍ യുനെസ്‌ക്കോയില്‍ നിന്ന് പിന്‍മാറുന്നതായി അമേരിക്ക അറിയിച്ചു.യുനെസ്‌ക്കോ ഇസ്രായേല്‍ നേതാക്കള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക ഇങ്ങനെയൊരു തീരുമാനവുമായി രംഗത്തെത്തിയത്.

യു.എസ് വിദേശകാര്യ മന്ത്രാലയമാണ് രാജ്യം യുനെസ്‌ക്കോയില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചത്.പലസ്തീന്‍ അതോറിറ്റിക്കെതിരെ അനുകൂല വോട്ടെടുപ്പ് നടത്തിയതിനെ തുടര്‍ന്ന് നേരത്തെ യുനെസ്‌ക്കോയ്ക്കുളള സാമ്പത്തിക സഹായങ്ങള്‍ അമേരിക്ക നിര്‍ത്തലാക്കിയിരുന്നു.യു.എസ്.വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആണ് അമേരിക്ക
പിന്‍മാറുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!