വിരാട് കൊഹ്ലി-അനുഷ്ക വിവാഹം ഇറ്റലിയിൽ ?

Published on: 8:54pm Wed 06 Dec 2017

A- A A+

വിവാഹ വാർത്തയോട് അനുഷ്കയോ കൊഹ്ലിയോ പ്രതികരിച്ചിട്ടില്ല

ഇന്ത്യന്‍ ക്രിക്കറ്റ് നായകൻ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും ഉടന്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വിവാഹം ഇറ്റലിയില്‍ വെച്ചാണ് നടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 9 ന് ഇറ്റലിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുക എന്നാണ് അറിയുന്നത്. എന്നാല്‍ വിവാഹ വാര്‍ത്തയിൽ സ്ഥിരീകരണമായിട്ടില്ല. 

വിവാഹ വാർത്തയോട് അനുഷ്കയോ കൊഹ്ലിയോ പ്രതികരിച്ചിട്ടുമില്ല. 2013 ല്‍ ഒരു പരസ്യചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിച്ചത് മുതലാണ് കോലിയും അനുഷ്കയും പ്രണയത്തിലാകുന്നത്. കോലിയുടെ മത്സരങ്ങളിലെ അനുഷ്കയുടെ സാന്നിധ്യം ഗോസിപ്പുകൾക്ക് കരുത്ത് നൽകി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോലി അനുഷ്കയുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹത്തെക്കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!