സെക്രട്ടേറിയറ്റില്‍ നിന്നും മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയി

Published on: 7:01pm Thu 12 Oct 2017

A- A A+

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാറാണ് സെക്രട്ടറിയേറ്റില്‍ നിന്നും മോഷണം പോയത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ മോഷണം പോയി. സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയിട്ടിരുന്ന നീല വാഗണ്‍ ആര്‍ കാറാണ് മോഷണം പോയത്. കാര്‍ മോഷണം പോയ വിവരം ട്വിറ്ററിലൂടെ കെജ്രിവാള്‍ തന്നെയാണ് സ്ഥിരീകരിച്ചത്. 

വിചിത്രം തന്നെ! സെക്രട്ടറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രിയുടെ കാര്‍ മോഷണം പോയിരിക്കുന്നു. ഡല്‍ഹിയിലെ പൊലീസ് സംവിധാനം വിചിത്രം തന്നെ -കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

 


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!