അതിരപ്പിള്ളിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം 

Published on: 6:17pm Sat 12 Aug 2017

A- A A+

അതിരപ്പള്ളിയില്‍ കെ.എസ്.ബി  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്

തിരുവനന്തപുരം:  അതിരപ്പിള്ളി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്തായി.  അതിരപ്പള്ളിയില്‍ കെ.എസ്.ബി  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. മിനിറ്റ്‌സിന്റെ പതിപ്പ് മംഗളം ടെലിവിഷന് ലഭിച്ചു. 
രമേശ് ചെന്നിത്തലയെ തള്ളി ഉമ്മന്‍ ചാണ്ടി. പദ്ധതി നടപ്പാക്കേണ്ടത് സമവായത്തിലുടെയെന്നും വിഷയത്തില്‍ പൊതു ചര്‍ച്ച വേണമെന്നും ഉമ്മന്‍ ചാണ്ടി. പദ്ധതി വേണ്ടന്ന് രമേശ് ചെന്നിത്തലയും എം.എം ഹസനും  നിലപാടെടുത്തു 


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!