പ്രേംനസീർ നവതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മംഗളം ടെലിവിഷന് രണ്ട് അവാർഡ്

Published on: 1:54pm Sat 31 Mar 2018

A- A A+

മികച്ച ഫീച്ചർ റിപ്പോർക്കുള്ള അവാർഡ് മംഗളം ദിനപത്രം മലപ്പുറം റിപ്പോർട്ടർ വി.പി നിസാറിന് ലഭിച്ചു

തിരുവനന്തപുരം:  പ്രേംനസീർ നവതി ആഘോഷത്തെട് അനുബന്ധിച്ച് തിരുവനന്തപുരം പ്രേംനസീർ സുഹൃദ് സമിതി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മംഗളം ടെലിവിഷന് രണ്ട് അവാർഡുകൾ ലഭിച്ചു. മികച്ച സാമൂഹിക പ്രതിബദ്ധയുള്ള പരിപാടിക്കുള്ള അവാർഡ് ''സാന്ത്വനം'' എന്ന പ്രോഗ്രാമിലൂടെ സജീവ് ഇളമ്പൽ അർഹനായി. കെ.വി സതീദേവി ഡോക്യുമെൻററി ഇനത്തിലുള്ള അവാർഡിനും അഹർയായി. എൻറെ കഥ എന്ന ഡോക്യുമെൻററിക്കാണ് അവാർഡ് ലഭിച്ചത്. 

മികച്ച ഫീച്ചർ റിപ്പോർക്കുള്ള അവാർഡ് മംഗളം ദിനപത്രം മലപ്പുറം റിപ്പോർട്ടർ വി.പി നിസാറിന് ലഭിച്ചു. പ്രേംനസീറിനൊപ്പം നായികയായി വിവധ ഹിറ്റു ചിത്രങ്ങളിൽ അഭിനയിച്ച വിധുബാലയ്ക്കാണ് നവതി പുരസ്കാരം. ഏപ്രിൽ ആറിന് വൈകിട്ട് പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!