പടക്കനിരോധനം ഹിന്ദുക്കളെ ലക്ഷ്യമിട്ട്; ബാബാ രാംദേവ്

Published on: 4:47pm Thu 12 Oct 2017

A- A A+

ഹിന്ദു ഉത്സവങ്ങളെ മാത്രം ഇത്തരത്തില്‍ ലക്ഷ്യം വെയ്ക്കുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് രാംദേവ് പ്രതികരിച്ചു

ന്യൂഡല്‍ഹി:  ദീപാവലിക്ക് രാജ്യതലസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ യോഗാ ഗുരു ബാബാ രാംദേവ്. പുതിയ തീരുമാനം ലക്ഷ്യമിടുന്നത് ഹിന്ദുക്കളെയാണെന്ന് രാംദേവ് ആരോപിച്ചു. ഹിന്ദു ഉത്സവങ്ങളെ മാത്രം ഇത്തരത്തില്‍ ലക്ഷ്യം വെയ്ക്കുന്നത് നല്ല കീഴ് വഴക്കമല്ലെന്ന് രാംദേവ് പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാംദേവിന്റെ പ്രതികരണം. ഡല്‍ഹിയിലെ കടുത്ത വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!