സ്മി​ത്തി​നും വാ​ർ​ണ​ർ​ക്കും ഐ​പി​എ​ല്ലി​ലും വി​ല​ക്ക്

Published on: 3:47pm Wed 28 Mar 2018

A- A A+

നേ​ര​ത്തെ ഇ​രു​വ​രും രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ​യും സ​ൺ​റൈ​സേ​ഴ്സി​ന്‍റെ​യും നാ​യ​ക സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു

മെ​ൽ​ബ​ണ്‍: പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​വ് സ്മി​ത്തി​നും ഡേ​വി​ഡ് വാ​ർ​ണ​ർ​ക്കും ഐ​പി​എ​ലി​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഈ ​സീ​സ​ണി​ലെ ഐ​പി​എ​ലി​ലാ​ണ് ഇ​രു​വ​ർ​ക്കും ബി​സി​സി​ഐ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ ഇ​രു​വ​രും രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ​യും സ​ൺ​റൈ​സേ​ഴ്സി​ന്‍റെ​യും നാ​യ​ക സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ താ​ര​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​സി​സി​ഐ​യും ന​ട​പ​ടി പ്ര​ഖ്യാ​പി​ച്ച​ത്. വി​ല​ക്കു​ക​ൾ വ​ന്ന​തോ​ടെ ഇ​രു​വ​രു​ടെ​യും ക​രി​യ​റും ചോ​ദ്യ​ചി​ഹ്ന​മാ​യി. ഇ​രു​വ​രു​ടെ​യും വാ​ക്കു​കേ​ട്ട് പ​ന്തു ചു​ര​ണ്ടാ​ൻ നി​ന്ന യു​വ​താ​രം കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റി​നും ഒ​ൻ​പ​ത് മാ​സ​ത്തെ വി​ല​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഐ​പി​എ​ല്ലി​ന് ശേ​ഷം ഈ ​വ​ർ​ഷം അ​വ​സാ​നം ന​ട​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ഓ​സ്ട്രി​ലേ​യ​ൻ പ​ര്യ​ട​ന​ത്തി​ലും ഇ​രു​വ​രും കാ​ഴ്ച​ക്കാ​രാ​കേ​ണ്ടി വ​രും. എ​ന്നാ​ൽ 2019 മേ​യ് അ​വ​സാ​നം തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പി​ൽ ടീ​മി​ൽ ഇ​ടം ല​ഭി​ച്ചാ​ൽ ഇ​രു​വ​ർ​ക്കും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ക​ഴി​യും.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!