ഒരു മാസത്തിനുള്ളില്‍ വായ്പ താരം എന്ന ബാങ്കിന്റെ ഉറപ്പില്‍ നഴ്സിങ് പഠനത്തിനു ചേര്‍ന്ന വിദ്യാര്‍ത്ഥിനി പെരുവഴിയില്‍, മലക്കം മറിഞ്ഞ് ബാങ്ക്, ഫീസ് അടച്ചില്ലങ്കില്‍ പുറത്താക്കും എന്ന് പ്രിന്‍സിപ്പാള്‍; ഫീസ് അടയ്ക്കാന്‍ യതൊരു നിര്‍വാഹവും ഇല്ലാതെ പിതാവ്

Published on: 7:47pm Tue 13 Feb 2018

A- A A+

2017 ഒക്ടോബര്‍ മാസം ആദ്യം കേളകം ഗ്രാമീണ്‍ ബാങ്കില്‍ വിദ്യാഭ്യാസ വായ്പ നല്‍കാം എന്നു അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ നഴ്സിങ് കോളേജില്‍ ചേര്‍ത്തത്

പേരാവൂര്‍: ബാങ്ക് അധികൃതര്‍ വായ്പ തടഞ്ഞതോടെ വിദ്യാര്‍ഥിനിയുടെ നഴ്സിങ് പഠനം അനിശ്ചിതത്വത്തിലായി. ഇതോടെ മാതാപിതാക്കള്‍ നിസ്സഹാരായി .വിദ്യാഭ്യാസ വായ്പ നല്‍കാമെന്ന ബാങ്കിന്റെ ഉറപ്പിന്‍മേല്‍ നഴ്സിങ് കോഴ്സിനു ചേര്‍ന്ന വിദ്യാര്‍ഥിനിയുടെ പഠനം നിലച്ചേക്കുമെന്ന ഭയത്താല്‍ പിതാവ് പരാതിയുമായി രംഗത്തെത്തിയത്. കേളകം സ്വദേശി സാബു മുണ്ടയ്പ്ലാക്കലിന്റെ മകളുടെ തുടര്‍ പഠനമാണ് നിലയ്ക്കുമെന്ന ഭീതിയിലുള്ളത്. സാബു പറയുന്നതിങ്ങനെ... 

2017 ഒക്ടോബര്‍ മാസം ആദ്യം കേളകം ഗ്രാമീണ്‍ ബാങ്കില്‍ വിദ്യാഭ്യാസ വായ്പ നല്‍കാം എന്നു അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ നഴ്സിങ് കോളേജില്‍ ചേര്‍ത്തത്. എത്ര മാസം കൊണ്ട് വായ്പ തരുമെന്ന് ചോദിച്ചപ്പോള്‍ ഒരു മാസം എന്നും ആദ്യം പറയുകയും പിന്നീട് അത് മൂന്നു മാസം ആക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.മൂന്നു മാസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിനിക്ക് കോളജില്‍ ഫീസ് അടയ്ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വീണ്ടും ബാങ്കുമായി ബന്ധപ്പെട്ടു. അപ്പോള്‍ അധികൃതര്‍ മുകളില്‍ നിന്നുള്ള ഉറപ്പ് സംബന്ധിച്ചുള്ള കത്ത് ലഭിക്കാതെ വായ്പ തരാന്‍ സാധ്യമല്ലെന്നും സാബു പരാതിയില്‍ പറയുന്നു. 

ഇതിനിടെ പലതവണ ബാങ്കില്‍ ചെന്നപ്പോള്‍ ഓരോ രീതിയില്‍ പലതരത്തിലുള്ള പേപ്പറുകള്‍ വാങ്ങുന്നതല്ലാതെ വായ്പയെ സംബന്ധിച്ച്‌ യാതൊരു അനക്കവുമില്ലെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ അഞ്ചു മാസമായി വായ്പയ്ക്ക് അപേക്ഷിച്ചിട്ട് എന്നാല്‍ ഈ മാസം 20 തിനു മുമ്ബ് വിദ്യാര്‍ത്ഥിനിയുടെ നഴ്സിങ് പഠന ഫീസ് അടച്ചില്ലെങ്കില്‍ ഫൈന്‍ അടിപ്പിക്കുമെന്നും കോളജില്‍ നിന്നും ഇറക്കി വിടുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞെതായും ബാങ്ക് വായ്പ് തരാമെന്ന് പറഞ്ഞതുകൊണ്ടാണ് പല സ്ഥലത്തു നിന്നു വായ്പ മേടിച്ച്‌ കുട്ടിയെ ചേര്‍ത്തതെന്നും സാബു പറഞ്ഞു. 

ഒരു വര്‍ഷം ഫീസായി ഒരു ലക്ഷത്തി 48 ,000 രൂപ അടയ്ക്കണം.അതില്‍ 80,000 രൂപ കടം മേടിച്ച്‌ അടച്ചു.എന്നാല്‍ ബാക്കി വരുന്ന തുക 68,000 രൂപ അടയ്ക്കാന്‍ യാതൊരു വിധ നിര്‍വാഹവുമില്ലെന്നും സാബു പറഞ്ഞു.ബാങ്കിന്റെ വായ്പ നിഷേധത്തിനെതിരെ നിസ്സഹരായ നില്‍ക്കുകയാണ് ഈ മാതാപിതാക്കള്‍.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!