കനത്ത ചൂട് താങ്ങാനാകാതെ തലച്ചോർ പൊള്ളി നൂറുകണക്കിന് വവ്വാലുകൾ ചത്തുവീണു

Published on: 6:07pm Tue 09 Jan 2018

Photo Coutesy- AFP Photos

A- A A+

ഉഷ്ണക്കാറ്റ് താങ്ങാനാകാതെയാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്

സിഡ്നി:  കനത്ത ചൂട് താങ്ങാനാകാതെ തലച്ചോർ പൊള്ളി നൂറുകണക്കിന് വവ്വാലുകൾ ചത്തുവീണു. ഓസ്‌ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം. 45 ഡിഗി സെല്‍ഷ്യസിലും അധികം എന്ന റെക്കോർഡ് താപനിലയാണ് ഓസ്ട്രേലിയയിൽ അനുഭവപ്പെടുന്നത്. മാത്രമല്ല ഇതേ താപനിലയിൽ ഉഷ്ണക്കാറ്റും വീശുന്നുണ്ട്. ഇത് താങ്ങാനാകാതെയാണ് വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. 

''താപനില അവയുടെ തലച്ചോറിനെയാണ് ബാധിക്കുക. താപനില സഹിക്കാതെ വരുമ്പോള്‍ അവയുടെ തലച്ചോര്‍ വെന്തുപോകുന്നു. കനത്ത വെയിലത്ത് ഒരു മണല്‍ കുഴിയില്‍ നില്‍ക്കുന്ന പോലുള്ള അവസ്ഥയാണ് ഇത്'' -കേറ്റ് റയന്‍ (കാംപ്‌ബെല്‍റ്റ്ടൗണ്‍ ഫ്‌ലൈയിങ് ഫോക്‌സ് കോളനി മാനേജര്‍)

ശക്തമായ താപനിലയെ തുടര്‍ന്ന് വവ്വാലുകള്‍ 'തലച്ചോര്‍ പൊള്ളി' മരിക്കുകയാണുണ്ടായതെന്ന് വന്യജിവി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വവ്വാലുകള്‍ ഓസ്‌ട്രേലിയയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവിയാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് നിയമത്തിന് മുന്നില്‍ പ്രത്യേക പരിരക്ഷ നൽകുന്നുണ്ട്. ജീവനില്ലാത്ത നിരവധി വവ്വാലുകൾ ഇപ്പോഴും മരങ്ങളില്‍ തൂങ്ങിക്കിടപ്പുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!