ദളിത് സംഘടനകളുടെ ഭാരത ബന്ദില്‍ അക്രമം; ട്രെയിനുകള്‍ തടഞ്ഞു

Published on: 1:49pm Mon 02 Apr 2018

A- A A+

ആഗ്ര, പഞ്ചാബ്, ബീഹാര്‍, ഒഡീഷ എന്നിവടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്

ന്യൂഡഹല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ പ്രതിഷേധം അക്രമാസക്തമായി. പട്ടികജാതി, പട്ടികവര്‍ഗ പീഡനം തടയുന്നതിനുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന വിധം സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഭേദഗതികളില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചത്. ബന്ദ് അനുകൂലികളുടെ പ്രകടനത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ സംഘര്‍ഷമുണ്ടായി. ആഗ്ര, പഞ്ചാബ്, ബീഹാര്‍, ഒഡീഷ എന്നിവടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.

പഞ്ചാബ്, ബീഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ബന്ദ് അനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. ലുധിയാനയിലും സിര്‍കാപൂരിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധല സ്ഥലങ്ങളില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ബീഹാറില്‍ ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിച്ചു. കടകളും സ്ഥാപനങ്ങളും സമരക്കാര്‍ അടപ്പിച്ചു.

പഞ്ചാബില്‍ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ബാരിപ് ബഹുജന്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസ്, ജനതാദള്‍, സി.പി.ഐ എന്നീ പാര്‍ട്ടികളും വിവിധ ട്രേഡ് യൂണിയനുകളും രാഷ്ട്രീയ സേവാദള്‍, ജാതി ആന്ദ് സംഘര്‍ഷ് സമിതി, സംവിധാന്‍ സംവര്‍ധന്‍ സമിതി, നാഷണല്‍ ദളിത് മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകളും ബന്ദിന് പിന്തുണ നല്‍കുന്നുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!