ചെങ്കോട്ട തകർന്നു; ത്രിപുരയിൽ ബി.ജെ.പി മുന്നേറ്റം; ഇരുപത്തിയഞ്ച് വർഷത്തെ സിപിഎം ഭരണം അന്ത്യം കുറിക്കുന്നു

Published on: 11:43am Sat 03 Mar 2018

A- A A+

ചരിത്രത്തിലാദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്

അഗര്‍ത്തല: ഇരുപത്തിയഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായുള്ള സി.പി.എം ഭരണത്തിന് വിരാമമിട്ട് ത്രിപുര ബി.ജെ.പി തൂത്തുവാരി. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 59ൽ 40 സീറ്റുകളും സ്വന്തമാക്കി ബി.ജെ.പി സഖ്യം മുന്നേറുകയാണ്. ചരിത്രത്തിലാദ്യമായി സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്.

2013 ല്‍ പത്ത് സീറ്റ് നേടിയ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നിട്ട് നില്‍ക്കാനായില്ല. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 28ൽനിന്നും 19 സീറ്റിലേക്ക് ഇടതുപക്ഷത്തിന്റെ ലീഡ‍് ഒതുങ്ങി. കഴിഞ്ഞ തവണ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തിയത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!