ഇന്ത്യയെ അവഹേളിച്ചു; മണിശങ്കർ അയ്യർക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്

Published on: 9:16pm Fri 16 Feb 2018

A- A A+

പാകിസ്ഥാനെ കുറിച്ച് തനിക്ക് അഭിമാനമാണുള്ളതെന്നും അയ്യർ കൂട്ടിച്ചേർക്കുകയും ചെയ്തു

ജയ്പുർ : ഇന്ത്യയെ അപമാനിച്ച് സംസാരിച്ച കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ രാജ്യദ്രോഹത്തിനു കേസ്. താൻ ഏറെ സ്നേഹിക്കുന്നതും,ബഹുമാനിക്കുന്നതും പാകിസ്ഥാനെയാണെന്നും, ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ അവർ തയ്യാറായിട്ടും, ഇന്ത്യയാണ് അതിന് തയ്യാറാകാത്തതെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

പാകിസ്ഥാനെ കുറിച്ച് തനിക്ക് അഭിമാനമാണുള്ളതെന്നും അയ്യർ കൂട്ടിച്ചേർക്കുകയും ചെയ്തു. ബിജെപി നേതാവ് അശോക് ചൗധരി രാജസ്ഥാനിലെ കോട്ട അഡിഷനല്‍ ചീഫ് മജിസ്ട്രേറ്റ് മുന്‍പാകെ നൽകിയ പരാതിയിലാണു കേസെടുത്തത്.വാദം കേൾക്കാനായി 20 ന് പരിഗണിക്കും.കറാച്ചിയിൽ പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മണിശങ്കർ അയ്യർ വിവാദ പ്രസ്താവന നടത്തിയത്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!