അഡ്ജസ്റ്റ്‌മെന്റുകള്‍ക്കു വഴങ്ങാന്‍ താല്പര്യമില്ലാത്തതിനാല്‍ സിനിമ വിട്ടു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സീരിയല്‍ താരം.  

Published on: 2:41pm Fri 03 Nov 2017

A- A A+

അഡ്ജസ്റ്മെന്റിനു തയാറല്ല എന്ന വാര്‍ത്ത സിനിമലോകത്തു പരന്നതോടെ തനിക്കു അവസരങ്ങളും കുറഞ്ഞു .സിനിമ രംഗത്ത് നിന്നും നേരിട്ട ദുരനുഭവങ്ങള്‍ കാരണമായാണ് താന്‍ സീരിയല്‍ നടിയായതെന്നു മൃദുല വിജയ്. സിനിമ അവസരങ്ങള്‍ ഒരുപാട് വന്നെങ്കിലും അവയെല്ലാം 'അഡ്ജസ്റ്റ്മെന്റ് ' നു തയാറാണെങ്കില്‍ മാത്രം കിട്ടുന്ന അവസരങ്ങളായതുകൊണ്ടു നിരസിക്കേണ്ടി വന്നു.താന്‍ അഡ്ജസ്റ്മെന്റിനു തയാറല്ല എന്ന വാര്‍ത്ത സിനിമലോകത്തു പരന്നതോടെ തനിക്കു അവസരങ്ങളും കുറഞ്ഞു എന്നും താരം പറയുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാര്യ സീരിയലിലെ രോഹിണി എന്ന കഥാപാത്രമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് മൃദുല.
 
'സിനിമയില്‍ അത്യാവശ്യം പരിചയ സമ്പത്തുള്ളവരാണ് അഡ്ജസ്റ്റ്‌മെന്റുകള്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ മൃദുല, പുതിയ സിനിമാക്കാര്‍ക്ക് തങ്ങളുടെ സിനിമ നന്നാകണം എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടാകു എന്നതിനാല്‍ അവര്‍ ഒരിക്കലും ഇത്തരം മോശമായ നിലപാടുകളിലേക്കു പോകില്ല എന്നും കൂട്ടിച്ചേര്‍ത്തു.  

കാസ്റ്റിംഗ് കൗച്ചുപോലെയുള്ള പ്രവണതകള്‍ക്ക് കാരണം എന്തിനും തയാറായി നില്‍ക്കുന്ന ചില പെണ്‍കുട്ടികള്‍ സിനിമാരംഗത്തു ഉള്ളതാണ്, ഇവര്‍ കഴിവുള്ള പുതിയ താരങ്ങളുടെ അവസരങ്ങളെയാണ് നഷ്ടപ്പെടുത്തുന്നതെന്നും മൃദുല പറഞ്ഞു.മംഗളം വെബ് ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മൃദുല  സിനിമാരംഗത്തെയും സീരിയല്‍ രംഗത്തെയും കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്.
 
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഭാര്യ സീരിയലിലെ നായിക കഥാപാത്രം അവതരിപ്പിക്കുകയാണ് മൃദുല വിജയ്. ഇതിനു മുന്‍പ് ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികം, മഴവില്‍ മനോരമയിലെ കൃഷ്ണതുളസി തുടങ്ങിയ സീരിയലുകളില്‍ മികച്ച വേഷങ്ങള്‍  അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകള്‍ക്ക് പുറമെ തമിഴ് , മലയാളം സിനിമകളിലും മൃദുല അഭിനയിച്ചിട്ടുണ്ട്.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!